മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. നിരവധി ജനപ്രിയ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം അവതാരകയായി തിളങ്ങിയ അശ്വതി ശ്രീകാന്ത് ഇപ്പോള്‍ കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കടന്നിരിക്കുകയാണ്.
അഭിനയത്തിന്റേയും അവതരണത്തിന്റേയും തിരക്കുകള്‍ക്കിടയിലും അശ്വതി സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട്. താരത്തിന്റെ പോസ്റ്റുകളും ഫോട്ടോകളുമെല്ലാം ആരാധകര്‍ എപ്പോഴും ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ എറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഇത്തവണ അശ്വതി ശ്രീകാന്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
എന്നാല്‍ ചിത്രം വൈറലായതിന് പിന്നാലെ മറ്റു ചിലര്‍ വിമര്‍ശനങ്ങളുമായും എത്തി. മേക്കപ്പ് കൂടി പോയി എന്ന അഭിപ്രായത്തോടെയാണ് മിക്കവരും നടിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ചിത്രത്തെ വിമര്‍ശിച്ച ഒരാള്‍ക്ക് അശ്വതി നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
‘മോശമായി പോയി,,,, ലാളിത്യ തോട് കൂടിയ ഫോട്ടോയാണ് നല്ലത്,,,,, മേക്കപ്പും കളര്‍ സെറ്റപ്പ് എല്ലാം കഷ്ടം’ എന്ന കമന്റിന് പേഴ്സണല്‍ ലൈഫില്‍ പോരെ ലാളിത്യം, മേക്കപ്പ് ഒകെ പ്രൊഫഷന്റെ ഭാഗമാണെന്നാണ് നടി മറുപടി പറഞ്ഞത്.
അഭിനയത്തിന് പുറമെ ഗാനരചയിതാവായും അടുത്തിടെ തുടക്കം കുറിച്ചിരുന്നു അശ്വതി. സുഹൃത്ത് ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോയ്ക്ക് വേണ്ടി തന്നെയാണ് അശ്വതി പാട്ട് എഴുതിയത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചിത്രത്തില്‍ ഒരു അധ്യാപികയുടെ റോളിലാണ് നടി എത്തുന്നത്.