സിനിമയിലൂടെയും സീരിയലിലൂടെയും എത്തി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് യമുന. ഈയടുത്ത കാലത്തായിരുന്നു താരം വിവാഹമോചിതയായത്. സംവിധായകനായ എസ്.പി മഹേഷിനെയാണ് യമുന ആദ്യം വിവാഹം ചെയ്തിരുന്നത്.
ഭര്‍ത്താവുമായി മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോളിതാ താരം രണ്ടാമതും വിവാഹിതയായിരിക്കുകയാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്നതെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
വിവാഹവേഷത്തില്‍ ഭര്‍ത്താവിന്റെ കൈപിടിച്ച് ക്ഷേത്രത്തില്‍ നില്ക്കുന്ന യമുനയുടെ ചിത്രങ്ങളും പ്രചരിക്കുകയാണ്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭര്‍ത്താവെന്നും പറയുന്നു. വിവാഹത്തിനെത്തിയവരെല്ലാം മാസ്ക് വെച്ചിട്ടുള്ളതിനാല്‍ അടുത്തിടെ നടന്ന വിവാഹമാണെന്ന് വ്യക്തമാവുന്നുണ്ട്.
എന്നാല്‍ താരമോ കുടുംബക്കാരോ വിവാഹവാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.വിവാഹവുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ യൂട്യൂബില്‍ വൈറലാവുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കള്‍.