തന്റെ മനസ്സിലെ റിയല്‍ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് മനസ് തുറന്ന് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്. സിനിമയില്‍ തന്റെ ആദ്യത്തെ അച്ഛനായ തിലകന് എന്ന നടനാണ് മലയാളത്തിലെ റിയല്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് ചാക്കോച്ചന് തുറന്നു പറയുന്നു.
ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിതത്തിലൂടെയാണ് കുഞ്ചാക്കോ ബോബന് സിനിമയില്‍ തുടക്കം കുറിച്ചത്. ‘അനിയത്തിപ്രാവി’ലെ ചാക്കോച്ചന്റെ കഥാപാത്രമായ സുധിയുടെ അച്ഛനായിരുന്നു തിലകന്.
‘ഫിസിക്കല്‍ അപ്പിയറന്‍സില്‍ എത്ര പരിമിധികള്‍ ഉണ്ടെങ്കിലും അതൊക്കെ ക്യാരക്ടറിനെ ബാധിക്കാതെ ഒരു പൂര്‍ണ്ണ നടനായി മാറാന്‍ കഴിയുന്ന അപൂര്‍വ്വ അഭിനേതാക്കളില്‍ ഒരാളാണ് തിലകന് ചേട്ടന്. അദ്ദേഹം എന്റെയൊപ്പം അനിയത്തിപ്രാവില്‍ അഭിനയിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ അച്ഛന് മകനെ പോലെ നിങ്ങളെ ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് പൂര്‍ണ്ണമായും അദ്ദേഹത്തിലെ മികച്ച അഭിനേതാവിന്റെ മിടുക്കാണ്.‘ എന്ന് ചാക്കോച്ചന് പറയുന്നു.
അനിയത്തിപ്രാവ് സൂപ്പര്‍ ഹിറ്റായതോടെ കുഞ്ചാക്കോ ബോബന് – തിലകന് കോമ്പിനേഷന്‍ നിരവധി സിനിമകളില്‍ മികച്ച പ്രകടനത്തോടെ കൈയ്യടി നേടിയിരുന്നു. പ്രിയം, നക്ഷത്രത്താരാട്ട്, പ്രേം പൂജാരി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഈ കൂട്ടുകെട്ട് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമായ നിഴലിന്റെ ചിത്രീകരണത്തിലാണ് കുഞ്ചാക്കോ ബോബന് ഇപ്പോള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തോളമായി ചാക്കോച്ചന് വീട്ടിലായിരുന്നു. ഒക്ടോബറില്‍ മാര്ട്ടിന് പ്രക്കാട്ടിന്റെ നായാട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തു.