പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടി ശ്രിയ ശരൺ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരം ആണ്. പിന്നീട് മോഹൻലാലിന് ഒപ്പം കാസനോവ എന്ന സിനിമയിലും ശ്രീയ അഭിനയിച്ചിരുന്നു.
ദളപതി വിജയ് അടക്കമുള്ള തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായിട്ടുള്ള ശ്രീയ ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരം കൂടിയാണ്. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും പല സൈബർ ആക്രമണങ്ങളും നടി നേരിടേണ്ടി വന്നു.
സോഷ്യൽ മീഡിയകളിൽ ശ്രിയ പങ്കു വെയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വളരെ പെട്ടെന്ന് ആണ് തരംഗമാകുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ലൈവ് വീഡിയോയുമായി ശ്രിയ ശരൺ എത്തിയിരുന്നു. ഇതിനിടെ ഒരാൾ നൽകിയ കമന്റും അതിന് താരത്തിന്റെ ഭർത്താവായ ആൻഡ്രിയ കൊസ്ചീവ് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ശ്രിയയുടെ മാറിടത്തെ കുറിച്ചായിരുന്നു ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങൾ പറഞ്ഞ് ഞാൻ അംഗീകരിക്കുന്നു. ആ പറഞ്ഞത് ശരിയാണ്. അത് സൂപ്പറാണ്. അതേക്കുറിച്ചുള്ള കൂടുതൽ കമന്റുകൾ പറയൂ. നിങ്ങളുടെ സ്നേഹം ഞങ്ങൾ മനസ്സിലാക്കുന്നു’ എന്നും ആയിരുന്നു ശ്രിയയുടെ ഭർത്താവ് കമന്റിന് മറുപടി കൊടുത്തത്.
ഈ മറുപടി കേട്ട് ശ്രിയ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് പൊട്ടിച്ചിരിക്കുകയായിരുന്നു ഉണ്ടായത്. ശ്രിയ ശരണും ആൻഡ്രേയും തമ്മിൽ 2018ലാണ് വിവാഹിതരായത്. വിവാഹശേഷം അഭിനയം നിർത്തിയിരിക്കുകയാണ് നടി.