മലയാള സിനിമയിൽ ബാലതാരമായി തിളങ്ങിയ സുന്ദരിയാണ് നന്ദന വർമ്മ. ഗപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദന സോഷ്യൽ മീഡിയയിൽ സജീവമാണ്. സമൂഹ മാധ്യമത്തിലൂടെ തന്നെ അധിക്ഷേപിച്ചയാൾക്ക് തക്കതായ മറുപടി നന്ദന നൽകിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
എന്നാൽ മോശം കമന്റുകളിട്ടാൽ തന്റെ പ്രതികരണം ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നാണ് നന്ദനയുടെ നിലപാട്.
ഒരു അഭിമുഖത്തിൽ ഈ വിഷയത്തിൽ നന്ദന പ്രതികരിച്ചതിങ്ങനെ.. ‘സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് ഞാൻ. അക്കൗണ്ട് ഒക്കെ ഞാൻ തന്നെ ആണ് ഹാൻഡിൽ ചെയ്യുന്നത്. ഒരിക്കൽ ഒരാൾ വളരെ മോശമായി കമന്റ് ഇട്ടപ്പോൾ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നൽകി.
അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച് വിവാദമായി. കുറേപേർ ഞാൻ ചെയ്തത് തെറ്റാണെന്ന് വിമർശിച്ചു. പക്ഷേ കുറേപേർ എന്നെ പിന്തുണച്ചു. സിനിമാ രംഗത്ത് നിന്ന് എന്നെ അറിയുന്ന കുറേ പേർ ആ കൊടുത്ത മറുപടി നന്നായി എന്ന് പറഞ്ഞു.
എനിക്കിഷ്ടമില്ലാത്ത, അല്ലെങ്കിൽ മോശം ഭാഷയിൽ ആര് കമന്റ് ചെയ്താലും ഞാൻ അതിന് അപ്പോൾ തന്നെ മറുപടി കൊടുക്കാറുണ്ട്. അങ്ങനെ മറുപടി കൊടുത്തതിന് ശേഷം മാത്രമേ വീട്ടിൽ പറയാറുള്ളൂ. അന്ന് ആ ചേട്ടൻ ആ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു.
അത്തരക്കർക്കൊക്കെ അങ്ങനത്തെ മറുപടി അല്ലേ കൊടുക്കണ്ടേ. പിന്നീട് അങ്ങനെ ആര് ചെയ്താലും അതിന് മറുപടി കൊടുക്കേം ചെയ്യും അതിന്റെ സ്ക്രീൻ ഷോട്ടെടുത്ത് സ്റ്റോറിയായി ഇടുകയും ചെയ്യും’ നന്ദന പറഞ്ഞു