സൂപ്പർഹിറ്റായ കൈദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന മാസ്റ്ററിന്റെ റിലീസിന് വേണ്ടിയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചിത്രം അടുത്ത മാസമേ റിലീസിന് സാധ്യതയുള്ളു.
ഈ സാഹചര്യത്തിലും വിജയ് ആരാധകർക്ക് സന്തോഷം നൽകുന്ന മറ്റൊരു റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിജയിയുടെ 65ാം ചിത്രമായി വരുന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. എ.ആര് മുരുകദോസും വിജയും വീണ്ടും ഒന്നിക്കുന്നു എന്നാണ് ആ റിപ്പോർട്ട്.
വിജയിയുടെ അഭിനയ ജീവിതത്തിലെ വൻവിജയ ചിത്രങ്ങളിലൊന്നായ തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുതി സുട്രു, സൂരൈറൈ പോട്രു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സുധ കൊംഗാരയായിരിക്കും വിജയുടെ 65ാം ചിത്രം സംവിധാനം ചെയ്യുക എന്നാണ് നേരത്തെ പുറത്ത് വന്നിരുന്ന വാർത്തകൾ.
എന്നാൽ പ്രീ പ്രൊഡക്ഷന്‍ കുറച്ചധികം ദിവസങ്ങൾ വേണ്ടതിനാൽ ഈ ചിത്രം വൈകുമെന്നാണ് വിവരം.