ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം പതിപ്പിന്റെ 2 ആം ഭാഗത്തു നിന്ന് രജിത് കുമാർ അപ്രതീക്ഷിതമായി പുറത്തായത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
ബിഗ് ബോസ് ഷോ ബഹിഷ്കരിക്കുവാനും ഏഷ്യാനെറ്റ് ചാനൽ ബഹിഷ്കരിക്കാനും രജിത് കുമാർ ആർമി ഗ്രൂപ്പുകൾ ആഹ്വാനം ചെയ്തുകഴിഞ്ഞു. ആരാധകരുടെ പ്രതിഷേധം ഇപ്പോൾ എത്തി നിൽക്കുന്നത് മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന സുരേഷ് ഗോപി അവതാരകൻ ആയെത്തുന്ന ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ എന്ന ഷോയിലാണ്.
മോഹൻലാലിനെക്കാൾ നല്ലത് സുരേഷ് ഗോപിയാണെന്നും അതിനാൽ അദ്ദേഹത്തെ കോടീശ്വരനിൽ എത്തിക്കണമെന്നുമാണ് അവരുടെ ആവശ്യം. മഴവിൽ മനോരമയുടെ ഫേസ് ബുക് പേജുകളിലെ എല്ലാ വീഡിയോകൾക്കും പോസ്റ്റുകൾക്കും താഴെ രജിത് ആർമി അഭ്യർത്ഥനയും ആയി എത്തി കഴിഞ്ഞിരിക്കുകയാണ്.
ബിഗ് ബോസിന്റെ ഫൈനൽ ദിവസം നിങ്ങൾക്കും ആകാം കോടീശ്വരന്റെ ഹോട്ട് സീറ്റിൽ രജിത് കുമാറിനെ എത്തിക്കാൻ കഴിയുമോ എന്നാണ് രജിത് ആർമി മഴവിൽ മനോരമയോട് അഭ്യർത്ഥിക്കുന്നത്.