ഒരു അഡാർ ലവ് എന്ന സിനിമയിലെ ഗാനരംഗത്തെ ഒറ്റക്കണ്ണിറുക്കലിലൂടെ ആരാധകരെ സ്വന്തമാക്കിയ നടി പ്രിയ വാര്യർ കണ്ണടച്ച് തുറക്കുന്നതിന് മുൻപ് തന്നെ സെലിബ്രിറ്റിയായി മാറിയ താരമാണ്. ആദ്യ ചിത്രത്തിന് പിന്നാലെ താരത്തിനേ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്ന തരത്തിൽ പ്രേക്ഷകർക്കിടയിൽ പ്രചരണമുണ്ടായിരുന്നു.
അതിനിടെ ചിത്രത്തിൽ അഭിനയിച്ച നടൻ റോഷൻ അബ്ദുൾ റഹൂഫുമായി പ്രണയത്തിലാണെന്ന തരത്തിലും റൂമറുകളുണ്ടായിരുന്നു.എന്നാൽ ഇത് തള്ളിക്കൊണ്ട് ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഏറെ നാളുകൾക്ക് ശേഷം പ്രിയ വാര്യർ നൽകിയ ഒരഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് വീണ്ടും പരാമർശം നടത്തിയിരിക്കുകയാണ്
സിനിമയിൽ തനിക്ക് ചെയ്യാനാകാത്ത കാര്യം നീന്തലും ഡ്രൈവിങ്ങും ആകും. നടിയെക്കാൾ ഗായികയായ പ്രിയക്കാണ് കൂടുതൽ പിന്തുണ കിട്ടിയതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. നടി എന്ന നിലയിൽ തന്നെ വിലയിരുത്താൻ ആദ്യ ചിത്രം മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളതെന്നും ബാക്കി ചിത്രങ്ങൾ ഈ വർഷം പുറത്തിറങ്ങിയേക്കുമെന്നും പ്രിയ വാര്യർ പറഞ്ഞു.
താൻ പാടുന്ന കാര്യം പലർക്കും അറിയില്ലായിരുന്നുവെന്നും അതിനാൽ തന്റെ ഗാനം പുറത്തിറങ്ങിയത് വളരെ അപ്രതീക്ഷിതമായിരുന്നതിനാൽ ഗാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. വാങ്ങിയ ഏറ്റവും കൂടുതൽ പ്രതിഫലത്തുകയെ പറ്റിയുള്ള ചോദ്യത്തോട് അതെ പറ്റി പുറത്ത് പറയാൻ പറ്റില്ലെന്നും, എല്ലാവരും കേട്ടത് പോലെ അത് മൂന്നുകോടിയൊന്നുമല്ലെന്നും പ്രിയ പറഞ്ഞു.
ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ചിത്രീകരണം പൂർത്തിയായതായും ഏപ്രിലോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നും താരം പറഞ്ഞു. അഡാറ് ലവിന് ശേഷം മലയാളത്തിൽ മറ്റൊരു സിനിമ ചെയ്യാത്തതിന്റെ കാരണം അത് വലിയൊരു മടങ്ങിവരവാകണം എന്ന് നിർബന്ധമുള്ളതുകൊണ്ടാണ്. അതുകൊണ്ട് അടിപൊളിയായിട്ടുള്ള ഒരു സ്ക്രിപ്റ്റ് വന്നാൽ മാത്രമേ മലയാളത്തിൽ സിനിമകൾ ചെയ്യുകയുള്ളൂ എന്നും പ്രിയ വാര്യർ പറഞ്ഞു.
പ്രിയയും റോഷനും ഡേറ്റിങ്ങിലാണോ എന്ന ചോദ്യം ലഭിച്ചപ്പോൾ തന്നെ താരം പറഞ്ഞത് എന്താണ് ഇത്ര നേരമായിട്ടും ഈ ചോദ്യം വരാത്തത് എന്ന് കരുതിയിരിക്കുകയായിരുന്നുവെന്നും നാഷണൽ മീഡിയയിൽ പോലും ഞങ്ങളത് വെളിപ്പെടുത്തിയിട്ടില്ല പിന്നെയാണോ ഇവിടെ എന്നായിരുന്നു മറുപടി