ഗായികയും അവതാരകയുമായ റിമി ടോമിയുടെ മുൻഭർത്താവ് റോയ്സിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശൂരിൽ വച്ച് ഇന്ന് നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സോണിയ ആണ് റോയ്സിന്റെ വധു. വിവാഹ വാർത്ത പുറത്തുവന്നത് ഇരുവരുടേയും ക്ഷണകത്ത് പുറത്ത് വിട്ട് കൊണ്ടായിരുന്നു.
യൂട്യൂബിലൂടെ ചടങ്ങിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിരവധിപേരാണ് സോണിയയ്ക്കും റോയ്സിനും ആശംസകളുമായി എത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം നടന്നത്. പക്ഷെ ഇരുവരുടെയും ദാമ്പത്യം അധികകാലം മുന്നോട്ട് പോയില്ല.ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ഇരുവരും പരസ്പര സമ്മതപ്രകാരം വേർപിരിഞ്ഞത്. മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് റിമി ഗാനരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് താരത്തിന് കൈനിറയെ അവസരങ്ങളായിരുന്നു വന്നെത്തിയ്ത. സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷൻ ഷോകളിലും താരം ഭാഗമായിരുന്നു. മഴവിൽ മനേരമയിലെ ഒന്നും ഒന്നും മൂന്നിൽ താരം അവതാരികയാണ്. 2015ൽ പുറത്തിറങ്ങിയ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായും താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.