ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കിലോ മീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ വാലന്റൈന്‍സ് ഡേ സ്പെഷല്‍ ടീസര്‍ പുറത്തിറങ്ങി. അമ്പത്തി നാല് സെക്കന്റുകളുള്ള രസകരമായ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഗേള്‍ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യത്തിന്, ഇന്ത്യയില്‍ പ്രണയവും ഗേള്‍ഫ്രണ്ടും വളരെ ചിലവേറിയതാണെന്നും അതുകൊണ്ട് തനിക്ക് ഗേള്‍ഫ്രണ്ട് ഇല്ലെന്നും വിനോദ സഞ്ചാരിയായ സുഹൃത്തിനെ പറഞ്ഞു മനസിലാക്കുന്ന ടൊവിനോയുടെ രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബുള്ളറ്റില്‍ ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്നുമെത്തുന്ന കാതറിന് എന്ന വിദേശ വനിതയും അവരെ ചുറ്റിപ്പറ്റിയുമുള്ള കഥയാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് പറയുന്നത്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ്മോന് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ് ,ബേസില്‍ ജോസഫ്, സുധീഷ് രാഘവന്, മാലാ പാര്‍വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെതാണ് സംഗീതം. ടൊഗോറാസിയുടെ ബാനറില്‍ ടൊവിനോയും ഗോപി സുന്ദറും സിനു സിദ്ധാര്‍ത്ഥും അഹമ്മദ് റംഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.