ചെന്നൈ: ‘സത്യം ശിവം സുന്ദരം’… ജാനകിയമ്മയുടെ സ്വരമാധുരിയില്‍ ലയിച്ചിരിക്കുകയാണ് കേള്‍വിക്കാര്‍. എന്നാല്‍ പാടുന്നത് എസ് ജാനകിയമ്മയല്ല, ഇത് ഗംഗമ്മയാണ് കര്‍ണാടകയിലെ കോപ്പലാണ് ഗംഗമ്മയുടെ നാട്.
നാട്ടിലെ പരിപാടിയില്‍ ഇവര്‍ പാടിയ പാട്ടു സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഗംഗമ്മയുടെ ജീവിതവും മാറി. സത്യം ശിവം സുന്ദരം എന്ന ഗാനമാണ് ഗംഗമ്മ പാടിയത്. ഗംഗമ്മയുടെ പാട്ടുകേട്ടവര്‍ സിനിമയില്‍ പാടാന്‍ ഇവര്‍ക്ക് അവസരം നല്‍കണമെന്നു ആവശ്യപ്പെട്ടു ഗാനം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. തുടര്‍ന്ന് ഗംഗമ്മയ്ക്ക് സിനിമയില്‍ പാടാനുള്ള അവസരവും ലഭിച്ചു.
കര്‍ണാടക സര്‍ക്കാര്‍ രണ്ടു പുരസ്കാരങ്ങള്‍ നല്കി. ഇപ്പോള്‍ എനിക്ക് സിനിമയില്‍ പാടാന്‍ ഒരു അവസരവും ലഭിച്ചു. ഇതുവരെ സ്വന്തമായി ഒരു വീടില്ല. ആദ്യമായി ഓര്‍ക്കസ്ട്രയില്‍ പാടിയപ്പോള്‍ വലിയ സന്തോഷം തോന്നി. ഞാനല്ല, നിങ്ങളാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ എസ് ജാനകി എന്നായിരുന്നു എന്റെ പാട്ടുകേട്ട് ജാനകിയമ്മ എന്നോടു പറഞ്ഞത്’.
ഇപ്പോള്‍ ഗംഗാമ്മ ഒരു ഗായികയായി ഉയരുകയാണ്. ഗംഗമ്മയെ തേടി കന്നഡ സിനിമയില്‍ നിരവധി അവസരങ്ങളാണ് വരുന്നത്. സംഗീതം അഭ്യസിക്കാത്ത ഇവര്‍ സിനിമയില്‍ പാടുന്നതിനായി ഇപ്പോള്‍ സംഗീതവും അഭ്യസിക്കുന്നു. പത്മാവതി എന്ന സിനിമയിലാണ് ഗംഗമ്മ ഇനി പാടുക. ഏതായാലും ജാനകിയോളം തന്നെ ഗംഗമ്മയെ സ്വീകരിക്കുകയാണ് പാട്ടിനെ പ്രണയിക്കുന്നവര്‍.
പട്ടിണിക്കിടയിലും സംഗീതം കൈവിട്ടില്ല ഗംഗമ്മ. സ്വന്തം ജീവിതാനുഭവങ്ങളെ കുറിച്ചു ഗംഗമ്മ പറയുന്നത് ഇങ്ങനെ. ‘ചെറുപ്പം മുതല്‍ എനിക്ക് സംഗീതത്തോടു വലിയ ഇഷ്ടമായിരുന്നു. പക്ഷെ, എന്റെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ഒരു ദിവസം അമ്മ എന്നെ അടിച്ചു. മൂന്നു ദിവസത്തേക്കു ഭക്ഷണം പോലും നല്‍കിയില്ല. ഇരുപതു വര്‍ഷമായി ഞാന്‍ പാടുന്നുണ്ട്. പക്ഷെ, അന്നൊന്നും എവിടെയും പരിഗണിക്കപ്പെട്ടിരുന്നില്ല.