റിയാലിറ്റി ഷോയുടെ ഭാഗമായി അണ്ടര്‍വാട്ടര്‍ ഷൂട്ട് നടത്തിയതില്‍ പുലിവാല് പിടിച്ച് സൗത്ത് കൊറിയന്‍ നടി. ദ കിങ്, മോണ്‍സ്റ്റര്‍ സീരിസ് തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ ലീ ലിയോളിനാണ് പണി കിട്ടിയത്. സംഭവത്തില്‍ താരത്തിന് 50000 രൂപ പിഴയും അഞ്ച് വര്‍ഷം തടവ് ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്.
ലോ ഓഫ് ജങ്കിള്‍’ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായാണ് നടി കടലില്‍ ഇറങ്ങിയത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളെ പിടിച്ചുവെന്ന് ആരോപിച്ചാണ് താരത്തിന് ശിക്ഷ വിധിച്ചത്. തായ്ലാന്റില് വെച്ചായിരുന്നു ഷോ ചിത്രീകരിച്ചത്.
തായ്ലാന്റ് പോലീസാണ് താരത്തിനെതിരെ കേസെടുത്തത്. ജൂണ്‍ 30 ന് പ്രസ്തുത എപ്പിസോഡ് തായ്ലാന്റിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തതോടെയാണ് നടിക്കെതിരെ വന്‍ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് കേസ് എടുത്തത്.
നടിക്ക് അവിടുത്തെ നിയമങ്ങള്‍ അറിയാത്തത് കൊണ്ട് സംഭവിച്ച അബദ്ധമാണെന്ന് ചാനല്‍ അധികൃതര്‍ വാദിച്ചുവെങ്കിലും പോലീസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തുടര്‍ന്ന് 50000 രൂപ പിഴയും അഞ്ച് വര്‍ഷം തടവും വിധിക്കുകയായിരുന്നു.