ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ലെന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കും ആരും കാലുമാറരുതെന്നും നടനും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു. ലൂസിഫറിലെ ഐറ്റം ഡാന്ഡിനെച്ചൊല്ലിയുണ്ടായ വിവാദത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.
ഫേസ്ബുക്കിലൂടെയാണ് ഒമര്‍ലുലു പൃഥ്വിരാജിനെ ട്രോളി രംഗത്തെത്തിയത്.”ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാലുമാറരുത്”-ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ കുറിച്ചു.
സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും അത്തരം ഡയലോഗുകള്‍ പറയില്ലെന്നും പൃഥ്വിരാജ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തന്റെ ആദ്യചിത്രമായ ലൂസിഫറില്‍ തന്നെ പൃഥ്വി ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയത് വന്‍ വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഡാന്‍സ് ബാറില്‍ ഐറ്റം ഡാന്‍സ് അല്ലാതെ ഓട്ടന്‍ തുള്ളല്‍ കാണിക്കാന്‍ പറ്റുമോ എന്നായിരുന്നു വിവാദങ്ങള്‍ക്കെതിരെയുള്ള പൃഥ്വിരാജിന്റെ പ്രതികരണം.