ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ സിനിമാ പ്രവേശനത്തിനായി ആരാധകരും സിനിമാ ലോകവും കാത്തിരിക്കുകയാണ്. ഐപിഎല്ലിലും താരമായിരുന്നു സുഹാന. ഇപ്പോളിതാ വാഗ് മാഗസിന്റെ കവര്‍ഗേളായി ഗ്ലാമറിന്റെ അത്ഭുതകരമായ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് സുഹാന. ബോള്‍ഡും സെക്സിയും സ്്മാര്ട്ടുമായാണ് സുഹാന ചിത്രങ്ങളിലുള്ളത്. 18കാരിയായ സുഹാനയുടെ ആദ്യ ഫോട്ടോഷൂട്ടാണിത്. അതേസമയം സുഹാന അധികം വൈകാതെ തന്നെ അഭിനയരംഗത്ത് ബോളിവുഡില്‍ എത്തുമെന്ന് ഷാരൂഖ് ഖാന് അറിയിച്ചിട്ടുണ്ട്.
ഒരു നല്ല അഭിനേത്രി ആകാനാണ് സുഹാന ശ്രമിക്കുന്നത്. അഭിനയം അവള് നന്നായി ചെയ്യും അഭിനയത്തെക്കുറിച്ച് ഞാന്‍ അവള്‍ക്ക് മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. ഷാരൂഖ് പറഞ്ഞു.
നല്ലൊരു നടിയാകുക എന്നത് ദീര്‍ഘനാള്‍ നീണ്ട സ്വപ്നമായിരുന്നെന്നും സ്കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ പെര്‍ഫോമന്‍സ് കണ്ടപ്പോഴാണ് ആക്ടിങ്ങില്‍ താല്പര്യമുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതെന്നും സുഹാന പറഞ്ഞു. ലണ്ടനില്‍ പഠിക്കുന്ന സുഹാന പഠനം പൂര്‍ത്തിയായ ഉടന്‍ തന്നെ ബോളിവുഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.