‘നീ മുകിലോ… പുതുമഴ മണിയോ…’ എന്നു തുടങ്ങുന്ന ഉയരെയിലെ അതിമനോഹരമായ പ്രണയഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ആസിഫ് അലിയും പാര്‍വതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. റഫീഖ് അഹമ്മദിന്റെയാണ് വരികള്‍. സിത്താര കൃഷ്ണകുമാറും ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം ഗോപി സുന്ദറിന്റെയാണ്.
ഉയരെയില്‍ പാര്‍വതി, ആസിഫ് അലി എന്നിവരെ കൂടാതെ ടൊവീനോ തോമസും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രം പറയുന്നത് ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതകഥയാണ്.
ഈ സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാര്‍വതിയും ബോബി-സഞ്ജയ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഇതൊരു സംഭവകഥയല്ല. നവാഗതനായ മനു അശോകനാണു ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.