മികച്ച പ്രതികരണത്തോടെ ജനമനസ്സുകള്‍ കീഴടക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും അത്രയ്ക്ക് മനോഹരമായിരുന്നു. ചിത്രത്തില്‍ പാട്ടു കേട്ടുകൊണ്ട് ചെമ്മീന്‍ കമ്പനിയില്‍ ജോലിചെയ്യുന്ന ഷൈന്‍ നിഗമിന്റെ ബോബി എന്ന കഥാപാത്രത്തിന്റെ രംഗം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ഈ രംഗം.
ഇഷ്ടമില്ലാത്ത ജോലിയിലെ മടുപ്പ് ഒഴിവാക്കാനായി പോപ് മ്യൂസിക് കേള്‍ക്കുകയാണ് ബോബി. ഡോണ്ട് ഫാള്‍ എവേ എന്ന ഗാനമാണു പശ്ചാത്തലത്തില്‍. കൂടെ ഷൈനിന്റെ ഡാന്‍സും. ഗാനം ആലപിച്ചിരിക്കുന്നത് അഖില്‍ ഉണ്ണികൃഷ്ണനാണ്. നസീല്‍ അഹമ്മദിന്റെയാണ് വരികള്‍. സുഷിന് ശ്യാമിന്റെതാണു സംഗീതം.
ജോലി സ്ഥലത്തെ ആദ്യ ദിവസത്തിലൂടെയാണു വിഡിയോ തുടങ്ങുന്നത്. ആ ജോലി ഇഷ്ടമല്ലാത്തതിനെ തുടര്‍ന്ന് ബോബി സുഹൃത്തുക്കളുടെ ഉപദേശം തേടുകയാണ്. ഹെഡ് ഫോണില്‍ ഒരു പാട്ടു കേട്ടാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് സുഹൃത്ത് ഉപദേശിക്കുന്നത്. തുടര്‍ന്ന് ഡോണ്ട് ഫാള്‍ അവേ എന്ന ഗാനം കേട്ടുകൊണ്ട് അതേ ആവേശത്തില്‍ ബോബി ജോലി ചെയ്യുന്നു. ഒപ്പം ഇടക്കിടെ ചുവടുവെക്ക്ുകയും ചെയ്യുന്നു. എന്നാല്‍ സഹിക്കാന്‍ പറ്റാതെ ഓടിപ്പോവുകയാണ് ബോബി.