അനബെല്ലെ കംസ് ഹോം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹോളിവുഡ് ഹൊറര്‍ ത്രില്ലര്‍ ചിത്രം അന്നാബെല്ലെ സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്. കൂടാതെ കോണ്‍ജുറിങ് യൂണിവേഴ്സിലെ ഏഴാമത്തെ സിനിമയുമാണ് അന്നാബെല്ലെ കംസ് ഹോം എന്ന ചിത്രം.
ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനബെല്ലെ, ദ് നണ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ ഗാരി ഡൗബെര്‍മാന്‍ ആണ്. ഈ സിനിമ അദ്ദേഹത്തിന്റെ ആദ്യസംവിധാന സംരംഭം കൂടിയാണ്. മാഡിസന്‍ ഐസ്മാന്, മകെന്ന ഗ്രേസ്. വേര ഫര്‍മിഗ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ജൂണ്‍ 28ന് തിയറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ട്.