സൂപ്പര്‍ഹിറ്റ് ചിത്രം ‘കട്ടപ്പനയിലെ ഋതിക് റോഷന്’ ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ‘മേരാനാം ഷാജി’ ഏപ്രില്‍ 5ന് വിഷു റിലീസായി തീയ്യേറ്ററുകളില്‍ എത്തും. മൂന്നു ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തില്‍ ബിജു മേനോന്, ആസിഫ് അലി, ബൈജു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദിലീപ് പൊന്നന് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്.