കാളിദാസ് ജയറാം നായകനായെത്തിയ പുതിയ ചിത്രം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’നെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐഎം വിജയന്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഞാന്‍ സകുടുംബം പോയി കണ്ട ചിത്രമാണ്, ഗ്രാമീണ അന്തരീക്ഷത്തില്‍ കാളിദാസന് ജയറാം തകര്‍ത്തു. പ്രണയവും സൗഹൃദവും ഫുട്ബോള്‍ കാഴ്ചകളും എല്ലാം ചേര്‍ന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരും പോയി കാണണം’ എന്നാണ് ഐഎം വിജയന് ഫേസ്ബുക്കില്‍ കുറിച്ചത്.
കാളിദാസ് ജയറാം ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന് മാനുവല്‍ തോമസ് ആണ്. തീയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് നിര്‍മ്മിച്ചിരിക്കുന്നത്.