ആരാധകര്‍ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രം എന്‍ജികെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
സൂര്യ നന്ദ ഗോപാല്‍ കുമരന് എന്ന രാഷ്ട്രീയപ്രവര്‍ത്തകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സെല്‍വ രാഘവനാണ്. രാകുല്‍ പ്രീത് സിങാണ് നായികയായി എത്തുന്നത്. സംഗീതം ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
സെല്വരാഘവന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആര്യയെ നായകനാക്കി 2013ല്‍ ചെയ്ത ഇരണ്ടാം ഉലകം എന്ന ചിത്രമാണ് അവസാനമായി തീയറ്ററില്‍ വന്നത്.
ധനുഷിനെ നായകനായി സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍ ആയിരുന്നു ആദ്യ ചിത്രം.