പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന പിഎം നരേന്ദ്ര മോഡി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോഡിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരിയില്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് ഏപ്രില്‍ 3ന് ഉണ്ടാകും. അഹമ്മദാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഗുജറാത്തിലെ വിവിധ പ്രദേശങ്ങളാകും മറ്റ് ലൊക്കേഷനുകള്‍.