ഭദ്രന് എന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്നത് സ്ഫടികം എന്ന മലയാള ചിത്രമാണ്. ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മലയാള സിനിമയുടെ ചരിത്രത്തില്‍ സ്ഫടികത്തിനുള്ള സ്ഥാനം വളരെ മുന്നിലാണ്. ആടുതോമയെന്ന കഥാപാത്രം സിനമാസ്വാദകര്ക്കിയിലുണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല. മലയാളികള്‍ക്ക് ആടുതോമയെ സമ്മാനിച്ച ഭദ്രന് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൂതന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന് ഷാഹിറാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചു. വളരെ വ്യത്യസ്തമായി ഒരുക്കിയ മോഷന്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി തീര്‍ന്ന ജോജു ജോര്‍ജും ജൂതനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിമ കല്ലിങ്കലാണ് ചിത്രത്തിലെ നായിക. സുഷിന് ശ്യാമിന്റെതാണ് സംഗീതം. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.