ഇഷ്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. യുവ നടന് ഷെയിന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഷെയിന്‍ പ്രത്യക്ഷപ്പെടുന്നത് കുറ്റിത്താടിയും, ചുണ്ടില്‍ എരിയുന്ന സിഗററ്റുമായാണ്. ഇഷ്ക് സംവിധാനം ചെയ്യുന്നത് നവാഗതനായ അനുരാജ് മനോഹറാണ്. എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക.
തിരക്കഥ രതീഷ് രവിയുടേതാണ്. ഷാന്‍ റഹ്മാന് ചിത്രത്തിന് സംഗീതമൊരുക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ഇ ഫോര്‍ എന്റര്ടൈന്മെന്റ്സാണ്.