സമീര്‍ബാബു സംവിധാനം ചെയ്യുന്ന ഓളം എന്ന പരീക്ഷണചിത്രത്തിന്റെ പ്രൊമോഷണല്‍ സോങ്ങ് വീഡിയോ യൂ ട്യൂബില്‍ റിലീസ് ചെയ്തു. മില്ലെനിയം വീഡിയോസ് ആണ് ഗാനം യൂ ട്യൂബില്‍ റിലീസ് ചെയ്തത്. ബി ക്രിയേറ്റീവ് സൊല്യൂഷന്‍സിന്റെ ബാനറില്‍ സജിത് തോപ്പിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വളരെ സാധാരണമായ വാക്കുകളാണ് ഗാനത്തിലേത്. ഒപ്പം ആകര്‍ഷണീയമായ ഈണവും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കുന്നു. ഓളത്തിന്റെ ഗാനത്തില്‍ അണിനിരക്കുന്നത് മുഴുവ്ന്‍ പുതുമുഖങ്ങളാണ്.
മില്ലെനിയം വീഡിയോസ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് ഗാനത്തിന്റെ സ്റ്റുഡിയോ വേര്‍ഷനാണ്. ഗാനത്തിന് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത് ഗിറ്റാര്‍ മാത്രമാണ്. പിന്നണിയില്‍ മറ്റ് സംഗീതോപകരണങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. ‘ഇതൊക്കെ എന്താണെന്നേ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും സൈക്കോ വിശ്വരാജാണ്.