കൊച്ചി മഹാരാജാസ് കോളജില്‍ രാഷ്ട്രീയപകപോക്കലിന് ഇരയായി കൊലചെയ്യപ്പെട്ട അഭിമന്യൂ എന്ന വിദ്യാര്‍ഥിയുടെ ജീവിത കഥ പറയുന്ന സിനിമ ‘പത്മവ്യൂഹത്തിലെ അഭിമന്യു’ മാര്‍ച്ച് എട്ടിന് തിയേറ്ററുകളില്‍ എത്തും.
വിനീഷ് ആരാധ്യ കഥ, തിരക്കഥ, സംവിധാനം നിവ്വഹിക്കുന്ന ചിത്രം ആര്‍എംസിസി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കേരളത്തിനകത്തും പുറത്തുമുള്ള വാട്സപ്പ് കൂട്ടായ്മയായ റെഡ് മലബാര്‍ കോമ്രേഡ് സെല്‍ (ആര്‍എംസിസി)ഗ്രൂപ്പാണ് നിര്‍മ്മിക്കുന്നത്. ഒരു വാട്സപ്പ് കൂട്ടായ്മ നിര്‍മ്മിക്കുന്ന സിനിമ എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്.
എറണാകുളം കോഴിക്കോട് വട്ടവട എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയില്‍ അഭിമന്യൂവിന്റെ അച്ഛനായി ഇന്ദ്രന്‍സ് വേഷമിടുമ്പോള്‍ അമ്മയായി ജെ ശൈലജയും അഭിമന്യൂവായി ആകാശ് ആര്യനും സഹോദരനായി വിമലും സഹോദരിയായി സംഘമിത്രയും വേഷമിടുന്നു. അഭിമന്യൂവിന്റെ വീട്ടില്‍ തന്നെ ചിത്രീകരണം നടത്തിയ സിനിമയില്‍ സൈമണ്‍ ബ്രിട്ടോയും കുടുംബവും അവരായ്തന്നെ വെള്ളിത്തിരയില്‍ എത്തുന്നുണ്ട്.