കഴിഞ്ഞ വര്‍ഷം ഇറങ്ങിയ തമിഴ് ഹിറ്റ് ചിത്രം രാക്ഷസന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു. രാംകുമാര്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രം നടന് വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു. അമല പോള്‍ ആയിരുന്നു ചിത്രത്തിലെ നായിക.
തമിഴ് രാക്ഷസനില്‍ തകര്‍ത്ത് അഭിനയിച്ച വിഷ്ണു വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്കില്‍ നായകവേഷത്തില്‍ എത്തുന്നത്. അമല പോളിന് പകരം അനുപമ പരമേശ്വരനാണ് നായികയാകുന്നത്.
നവാഗതനായ രമേഷ് വര്‍മ്മയാണ് തെലുങ്കില്‍ ചിത്രം ഒരുക്കുന്നത്. ജിബ്രാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. രാകുല്‍ പ്രീത്, റാഷി ഖന്ന തുടങ്ങിയവരെ ചിത്രത്തിലെ നായികയായി പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് അനുപമയെ തെരഞ്ഞടുക്കുകയായിരുന്നു.