‘സ്വര്‍ണ്ണ മത്സ്യങ്ങളി’ലെ പാട്ടിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് വീണ്ടും എത്തുന്നു. റിവേഴ്സ് ക്വിസ്സിലൂടെ മലയാളികളുടെ പ്രിയം നേടിയ ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സ്വര്‍ണ്ണ മത്സ്യങ്ങള്‍’ എന്ന ചിത്രത്തിലാണ് ബിജിബാലിന്റെ സംഗീതത്തില്‍ ജയചന്ദ്രന് ആലപിച്ചിരിക്കുന്നത്.
‘പുഴ ചിതറി’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് മുരുകന് കാട്ടാക്കടയാണ്. വിവ ഇന്‍ എന്‍ എന്ന ബാനറില്‍ ഒട്ടുംഗ് ഹിതേന്ദ്ര താക്കൂര്‍ നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങളുടെ രചനയും ജി എസ് പ്രദീപിന്റേതാണ്.
ടിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അഴകപ്പനാണ്. വിഷ്ണു കല്യാണി ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഈ വരുന്ന 22ന് ചിത്രം തീയേറ്ററുകളിലെത്തും.