ആസ്വാദകരെ ഇളക്കി മറിക്കാന്‍ ഇടിവെട്ട് പാട്ടുമായി സംവിധായകന് മിഥുന് മാനുവല്‍ എത്തി. ‘അടി, ഇടി, വെടി’ സിനിമയിലെ ‘അല്ലല്ല…ല്ലല്ല…ഉബൈദേ….ഉസ്മാന് നമ്മക്ക് ഡോണാണ്’ എന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഫാസ്റ്റ് മോഡിലുള്ള ഗാനം ഇതിനോടകം തന്നെ ഹിറ്റ് ട്രാക്കില്‍ ഇടം നേടി കഴിഞ്ഞു.
മിഥുന് മാനുവലിനൊപ്പം അബു വളയംകുളം, അനീഷ് വികടന്, വിഷ്ണു ഭരതന് എന്നിവരും ഗാനത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിഷ്ണു ഭരതനാണ് ‘അടി, ഇടി, വെടി’ സിനിമ സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് വരികളും ഗാനത്തിന്റെ സംഗീത സംവിധാനവും. ചിത്രം ഉടന്‍ തന്നെ തീയ്യേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.