വീണ്ടും ആരാധക ഹൃദയം കീഴടക്കി ഒരു റഹ്മാന് മാജിക്. സര്‍വം താളമയം എന്ന ചിത്രത്തിലെ ഹരിചരണും അര്ജുന് ചാണ്ടിയും ചേര്‍ന്ന് ആലപിച്ച ഗാനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സര്‍വം താളമയം വര്‍ഷങ്ങള്‍ക്കു ശേഷം രാജീവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ്. ജിവി പ്രകാശ് കേന്ദ്ര കഥാപാത്രയമായി എത്തുന്ന ചിത്രമാണ്. ചിത്രത്തിലെ നായിക അപര്‍ണ ബാലമുരളിയാണ്. ചിത്രത്തില്‍ നെടുമുടി വേണു, സുമേഷ്, കുമരവേല് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഈ ചിത്രം സംഗീതത്തിനു വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഒപ്പം കൃത്യമായ രാഷ്ട്രീയവും ചിത്രം പറയുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയം ദലിത് വിഭാഗത്തില്‍പ്പെടുന്ന യുവാവ് വാദ്യങ്ങളോടുള്ള താത്പര്യം കാരണം മൃദംഗം പഠിക്കാന്‍ നടത്തുന്ന പോരാട്ടമാണ്.
മുപ്പത്തിയൊന്നാമത് ടോക്യോ ചലച്ചിത്ര മേളയുടെ ഒഫീഷ്യല്‍ സെലക്ഷനായി ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
സവര്‍ണ മേധാവിത്തമുള്ള സമൂഹത്തിലേക്ക് ഒരു ദലിതന് കടന്നു വരുമ്പോള്‍ എന്തെല്ലാം പ്രശ്നങ്ങള്‍ അയാള്‍ക്കു നേരിടേണ്ടി വന്നു എന്നതും ചിത്രത്തില്‍ വ്യക്തമാക്കുന്നു.