നയന്‍താര ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഐറ’. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവന്നു. ഗാനത്തില്‍ നയന്‍താര എത്തുന്നത് വ്യത്യസ്തമായ ഗെറ്റപ്പിലാണ്. സുന്ദര മൂര്‍ത്തിയാണു ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വരികള്‍ താമരയുടേതാണ്.
ഡബിള്‍ റോളിലാണ് ചിത്രത്തില്‍ നയന്‍താര എത്തുന്നത്. ഹൊറര്‍ ഡ്രാമ മൂവിയായാണ് ചിത്രം. ചിത്രത്തിന്റെ സംവിധാനം സാര്ജുന് കെഎം ആണ്. ഐറിയിലെ ഗാനം അതിമനോഹരം എന്നാണ് സംവിധായകന് വിഘ്നേഷ് ശിവന് ട്വിറ്ററില്‍ കുറിച്ചത്. താമരയുടെത് കവിത തുളുമ്പുന്ന വരികളാണെന്നും അദ്ദേഹം പറയുന്നു.
2019ല്‍ നയന്‍താരയെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. നയന്താരയ്ക്കു പുറമെ കലൈയരശന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.