ഭക്ഷണത്തിലൂടെയുള്ള അലര്‍ജി മൂലം പ്രശസ്ത ബോളിവുഡ് ഗായകന് സോനു നിഗം ആശുപത്രിയില്‍. കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കഴിച്ചതാണ് പ്രശ്നമായത്.
ഗായകന് തന്നെയാണ് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്വന്തം ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്. ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സോനു നിഗം പറഞ്ഞു. ചികിത്സ പുരോഗമിക്കുന്നുണ്ടെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ച ആരാധകര്‍ക്കു നന്ദി, അലര്‍ജിക്കിടയാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുതെന്നും ഉപദേശം, തനിക്കു സീ ഫുഡ് അലര്‍ജിയാണ്, തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പറയുന്നെന്നും സോനു നിഗം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.