ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന ഭാഗ്യ നടന് നിവിന്‍ പോളിയെ മലയാള സിനിമയിലേക്കെത്തിച്ച ചിത്രമാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്. നിവിനെ മാത്രമല്ല ഹരികൃഷ്ണന്, ഭഗത്, അജു വര്‍ഗീസ്, ശ്രാവണ്‍ എന്നീ അഞ്ച് യുവതാരങ്ങളെയും മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത് മലര്‍വാടി ആര്‍ട്സ് ക്ലബ് തന്നെയാണ്.
മലര്‍വാടിയിലെ കുട്ടികള്‍ 2019ല്‍ പുതിയൊരു ചിത്രത്തിനായി ഒന്നിക്കുന്നു എന്നതാണ് ഇപ്പോള്‍ സന്തോഷ വാര്‍ത്ത. ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ചങ്ങാതിമാര്‍ ഒന്നിച്ച് വെള്ളിത്തിരയിലെത്തുന്നത്.
നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതും ലവ് ആക്ഷന്‍ ഡ്രാമയുടെ പ്രത്യേകതയാണ്.