ആരാധകര്‍ കാത്തിരുന്ന കുമ്പളങ്ങി നൈറ്റ്സിലെ പ്രണയ ഗാനം എത്തി. ഷെയ്ന് നിഗവും പുതുമുഖ നടി അന്ന ബെന്നായും തകര്‍ത്തഭിനയിച്ച ഉയിരില്‍ തൊടും എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഏറെ പ്രണയാര്‍ദ്രമായ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും അന്നെ അമിയും ചേര്‍ന്നാണ്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ് ഗാനം.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന് ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഫഹദ് ഫാസില്‍, ഷെയ്ന് നിഗം, സൗബിന് സാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറിന് ഇതിനോടകം തന്നെ വന്‍ സ്വീകര്യതയാണ് ലഭിച്ചത്.
മധു സി നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന ശ്യാം പുഷ്കരനാണ്. നസ്രിയ നസിം, ദിലീഷ് പോത്തന്, ശ്യം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ചിത്രം തീയ്യേറ്ററില്‍ എത്തുന്നത്.