ഉദ്ഘാടനത്തിനോ മറ്റുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും മറ്റും പതിവു കാഴ്ചയാണ്. അത്തരത്തില്‍ ഒരു കോടീശ്വരന്റെ അതിക്രമമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഒരു ഷോറൂം ഉദ്ഘാടനത്തിനെത്തിയ കത്രീന കൈഫിനെ ആലിംഗനം ചെയ്യാനാണ് മധ്യവയസ്കനായ കോടീശ്വരന് ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാറില്‍ നിന്നും ഇറങ്ങിയ താരത്തിനെ സ്വീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരും, ബിസിനസ് രംഗത്തെ പ്രമുഖരും ഉള്‍പ്പടെ വന്‍ ജനാവലി തന്നെ സജ്ജമായിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിനെ ആലിംഗനം ചെയ്യാന്‍ കോടീശ്വരന് എത്തിയത്. എന്നാല്‍ ആലിംഗനം ചെയ്തുള്ള സ്വീകരണം തനിക്ക് വേണ്ടെന്ന് കത്രീന തുറന്നടിച്ചു. കേട്ടപാടെ കോടീശ്വരന് സംഭവസ്ഥലത്തു നിന്നും മാറി പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.