ഒമുങ്ക് കുമാര്‍ നരേന്ദ്രമോഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് പ്രധാനവേഷത്തില്‍ എത്തുന്നു. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തത് ഒമുങ്ക് കുമാറാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
ആദ്യം വന്ന അഭ്യൂഹങ്ങള്‍ മുതിര്‍ന്ന താരം പരേഷ് റാവല്‍ മോഡിയെ അവതരിപ്പിക്കുമെന്നായിരുന്നു. പിന്നീട് വിവേക് ഒബ്റോയ് പ്രധാനവേഷത്തിലെത്തുമെന്ന് പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. 23 ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.
പ്രശസ്ത നിര്‍മ്മാതാവും വിവേക് ഒബ്റോയ്യുടെ പിതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് ഇപ്പോള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ശില്‍പ്പശാലകളില്‍ പങ്കെടുക്കുകയാണ്.