കൊച്ചി; ദിലീപ് വിഷയത്തില്‍ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎ യോട് വിജോചിപ്പ് പ്രകടിപ്പിച്ച് കമല്ഹാസന്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയായ എഎംഎംഎ യിലേക്ക് തിരിച്ചെടുത്തത് ശരിയല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.
എഎംഎംഎ എന്ന സംഘടന സുഹൃത്തുകളുടെ കൂട്ടായ്മയല്ലെന്നും, ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണെന്നും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണമെന്നും കമല്ഹാസന് വ്യക്തമാക്കി.
നേരത്തെയും കമല്ഹാസന്, നടന് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.