അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ധനുഷ് സായ് പല്ലവി ചിത്രമാണ് മാരി 2. ചിത്രം ഇറങ്ങും മുമ്പ് ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു. ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയെങ്കിലും പാട്ടിന്റെ യഥാര്‍ത്ഥ വീഡിയോ കാണാനായുള്ള കട്ട വെയിറ്റിംഗിലായിരുന്നു ആരാധകര്‍. ഏറെ നാളായുള്ള കാത്തിരിപ്പിനൊടുപ്പില്‍ പാട്ടിന്റെ വീഡിയോ യൂട്യൂബില്‍ എത്തി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നേറുകയാണ്.
അസാധ്യമായ നൃത്തച്ചുവടുകളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം ഇളക്കി മറിച്ചിട്ടിരിക്കുകയാണ് ധനുഷും സായി പല്ലവിയും. കൂടെ അഭിനയിക്കുന്ന താരം ആരായാലും 100 ശതമാനവും നീതിപുലര്‍ത്തുന്ന അഭിനേത്രിയെന്ന ഖ്യാതി നേടിയ സായി പല്ലവിയുടെ കിടിലം പ്രകടനം തന്നെയായിരുന്നു ഈ പാട്ടിലെന്ന് ആരാധകര്‍ പറയുന്നു. ധനുഷിനെ കടത്തിവെട്ടുന്ന പ്രകടനമാണ് സായ് പല്ലവിയുടേതെന്നും അഭിപ്രായമുണ്ട്.
പ്രഭുദേവയാണ് നൃത്തം സംവിധാനം ചെയ്തിരിക്കുന്നത്. ധനുഷും ധീയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവര്‍ ശങ്കര്‍ രാജയാണ്.