പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ‘പന്ത്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന എട്ട് വയസ്സുകാരിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘പന്ത്’.
പുതുമുഖ സംവിധായകനായ ആദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആബേനി ആദിയാണ് പ്രധാന കഥാപാത്രമായ എട്ടു വയസുകാരിയെ അവതരിപ്പിക്കുന്നത്. ആബേനി സംവിധായകനായ ആദിയുടെ മകളാണ്.
മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റായ റാബിയ ബീഗമാണ് ചിത്രത്തില്‍ ഉമ്മുമ്മയെ അവതരിപ്പിക്കുന്നത്. വിനീത്, ഇന്ദ്രന്‍സ്, നെടുമുടി വേണു, അജു വര്‍ഗീസ്, സുധീഷ് കരമന, പ്രസാദ് കണ്ണന്, വിനോദ് കോവൂര്‍ എന്നിവര്‍ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.