ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളക്കരയെ ഒന്നടങ്കം കൈയ്യിലെടുത്ത ചെമ്പന്‍ വിനോദിന്റെ പുതിയ ചിത്രം വരുന്നു. മാസ്ക് എന്നാണ് ചിത്രത്തിന്റെ പേര്. ഏറെ വ്യത്യസ്തമായ കാഴ്ച വിസ്മയം ഒരുക്കാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
ടൊവിനോയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. തകര്‍പ്പന്‍ ലുക്കിലാണ് ചെമ്പന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോമഡി എന്റര്‍ടെയ്നറായ ചിത്രം നവാഗതനായ സുനില്‍ ഹനീഫാണ് സംവിധാനം ചെയ്യുന്നത്.
മുഹമ്മദും ആല്‍ബിനും ശത്രുക്കളായ കഥ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്. ചെഗുവേരയുടെ ലുക്കിലെത്തുന്ന സലിംകുമാറും, വിജയരാഘവന്റെ വ്യത്യസ്തമായ ഗെറ്റപ്പും ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.