കുട്ടിക്കാലത്ത് കടലാസ് വിമാനം പറപ്പിച്ചും കടലാസ് തോണിയും കളിച്ചവരായിരിക്കും എല്ലാവരും. അങ്ങനെ കളിക്കാത്തവരായി ആരുണ്ട്. ആ ഓര്‍മകളിലേയ്ക്കാണ് കുഞ്ചാക്കോ ബോബന് ആരാധകര്‍ കൂട്ടിക്കൊണ്ടുപോയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കടലാസുവിമാനം പറത്തികളിക്കുന്ന വീഡിയോ ചാക്കോച്ചന് പങ്കുവെച്ചിരിക്കുന്നത്.
തന്റെ വിമാനം പോകുന്ന പോക്കുകണ്ട് ചാക്കോച്ചന് വരെ ഞെട്ടി. ആ അത്ഭുതവും വീഡിയോയില്‍ കാണാം. ‘ലോക്കല്‍ സ്പേസ് എന്‍ജിനീയറായി മാറിയ തനിക്ക് മുന്നില്‍ നാസയൊക്കെ എന്ത്’ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.