സിഖ് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ബോളിവുഡ് ചിത്രം സീറോയുമായി ബന്ധപ്പെട്ട് നായകന് ഷാരൂഖ് ഖാനെതിരേയുള്ള കേസ് മുംബൈ കോടതി നവംബര്‍ 30ന് പരിഗണിക്കും.
ചിത്രത്തിന്റെ പോസ്റ്ററില്‍ ഷാരൂഖ് അടിവസ്ത്രം ധരിച്ച് സിഖ് മതചിഹ്നങ്ങളായ കൃപാണും ഖത്രയും അണിഞ്ഞ് നില്ക്കുന്ന ഒരു രംഗമുണ്ട്. കേസ് കൊടുത്ത അമൃതപാല്‍ സിങ്ങ് ഖല്‍സയുടെ ആവശ്യം സിനിമയില്‍ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്നാണ്.
‘സിഖുകാര്‍ക്ക് മാത്രമേ കൃപാണും ഖത്രയും ധരിക്കാനുള്ള അവകാശമുള്ളൂ. ‘സീറോ’ എന്ന സിനിമയിലെ ആ സീന്‍ സിഖ് മതവികാരത്തെ കളിയാക്കുകയാണ് ചെയ്യുന്നത്. ഇത് ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തിന്റെ ലംഘനമാണ്’ എന്നാണ് ഖല്‍സ ഹര്‍ജിയില്‍ പറയുന്നത്.
തങ്ങളുടെ മൗലികാവകാശങ്ങളിലൊന്നായ കൃപാണിനെ കളിയാക്കുന്ന രീതിയിലാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എന്നും ബ്രിട്ടീഷ് ഭരണകാലത്ത് കൃപാണിനുവേണ്ടി ഒരുപാട് സിഖ് മതവിശ്വാസികള്‍ ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് അതിനെ പരിഹസിക്കരുതെന്നും ക്യപാണ് ധരിക്കുന്നതിന് വിലക്കില്ലെങ്കിലും അതിന് ചില ചിട്ടകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിനെതിരേ ഈ മാസം ആദ്യം മറ്റൊരു കേസ് കൂടി വന്നിരുന്നു. ഈ രംഗം സിഖ് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി മന്‍ജീന്ദര്‍ സിങ്ങ് സിര്‍സയാണ് കേസ് കൊടുത്തത്. എന്നാല്‍, ഈ പരാതിക്കെതിരേ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. പോസ്റ്ററില്‍ കാണുന്നത് ഇന്ത്യയില്‍ സാധാരണമായി കാണുന്ന ഖട്ടറാണെന്നും ക്യപാണല്ലെന്നുമാണ് അവര്‍ വിശദീകരിക്കുന്നത്.
ഷാരൂഖ് ഒരു ഉയരം കുറഞ്ഞ ആളിന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ആനന്ദ് എല്‍ റായിയാണ് സംവിധാനം ചെയ്യുന്നത്. അനുഷ്ക്ക ശര്‍മ, കത്രീന കൈഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.