ജനപ്രിയ സിനിമയായ 96 ന്റെ നിര്‍മ്മാതാവ് നന്ദഗോപാലിന് നടികര്‍ സംഘം റെഡ് കാര്‍ഡ് നല്കി. സിനിമ റിലീസ് ആയതിന് ശേഷവും അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
നായകന് വിജയ് സേതുപതിക്കും പ്രതിഫലത്തിന്റെ ഒരു പങ്ക് ലഭിച്ചിട്ടില്ല എന്നാണ് വിവരം. തമിഴിലെ മുന്‍നിര വിതരണ കമ്പനിയായ മഡ്രാസ് എന്റര്പ്രൈസേഴ്സിന്റെ ഉടമയാണ് നന്ദഗോപാല്‍. വിക്രം പ്രഭുവിന്റെ വീര ശിവാജി, വിശാല്‍ നായകനായ കത്തി സണ്ടൈ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം.
കേരളത്തില്‍ ഉള്‍പ്പെടെ വന്‍ വിജയം കൈവരിച്ച ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയുമാണ് ചിത്രത്തിലെ നായികാ നായകന്മാര്.