വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഗീത സംവിധായകന് എആര്‍ റഹ്മാനോടൊപ്പം പാട്ടുപാടിയ മൂന്നര വയസുകാരന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തമിഴ് ഭക്തി ഗാനം പാടുന്ന ആ ചെറിയ കുട്ടി ഇപ്പോള്‍ തമിഴിലെ മുന്‍നിര ഗായകനും സംഗീത സംവിധായകനും കൂടെ നായക നടനുമാണ്. മറ്റാരുമല്ല, എആര്‍ റഹ്മാെന്റ സഹോദരിയായ എആര്‍ റൈഹാനയുടെ പുത്രന് ജിവി പ്രകാശ് കുമാറാണ് ആ കുട്ടി.
തന്റെ കുട്ടിക്കാലത്തെ ഓര്‍മയായാണ് ട്വിറ്ററില്‍ വീഡിയോ അദ്ദേഹം പങ്കുവെച്ചത്. ‘എനിക്ക് മൂന്നര വയസ്സുള്ളപ്പോള്‍ എ ആര് റഹ്മാന് സാറിനൊപ്പം പാടിയതാണ് ഈ പാട്ട്. ഗൃഹാതുരമായ ഓര്മ’. എന്നായിരുന്നു വീഡിയോക്ക് ജിവി പ്രകാശ് കുമാറിന്റെ അടിക്കുറിപ്പ്. റഹ്മാന് വേണ്ടി പാട്ടുപാടാന്‍ മുന്‍നിര ഗായകര്‍ അടക്കം കഠിനാധ്വാനം ചെയ്യുന്ന കാഴ്ച്ചകള്‍ നമ്മള് പല വീഡിയോകളിലായി കണ്ടിട്ടുണ്ട്. കുഞ്ഞു ജി.വി പ്രകാശ് കുമാറും തന്റെ അമ്മാവന് വേണ്ടി പാടാന്‍ ബുദ്ധിമുട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം.
Sang this song for ARR sir when I was 3.5 years old … nostalgic video @arrahman pic.twitter.com/sJMFZTGb9I
— G.V.Prakash Kumar (@gvprakash) July 15, 2018