ഒരു കാലത്ത് ചലച്ചിത്ര രംഗം അടക്കി വാണിരുന്ന നായികയായിരുന്നു ഷക്കീല. ഇവരെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് രാജീവ് പിള്ള. ഷക്കീലയുടെ ജീവിതം പ്രമേയമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജീവ് പിള്ള നായകനാകും എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ചിത്രത്തില്‍ ഷക്കീലയുടെ കാമുകന്റെ വേഷത്തിലാണ് രാജീവ് പിള്ള എത്തുന്നത്. റിച്ച ഛദ്ദയാണ് ഷക്കീലയെ അവതരിപ്പിക്കുന്നത്. അര്ജുന് എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്ന് രാജീവ് പിള്ള പറയുന്നു. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് യാതൊരു നാണക്കേടുമില്ലെന്ന് രാജീവ് വ്യക്തമാക്കി. ‘സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷിന് എന്നെ ഇഷ്ടമായി. അദ്ദേഹം കന്നടയിലെ ഹിറ്റ് മേക്കറാണ്. അതൊരു ആത്മകഥയാണ്.
ഷക്കീലയുടെ യഥാര്‍ത്ഥ ജീവിതത്തെ അവതരിപ്പിക്കുന്നു. ഒരു കാലത്ത് യുവാക്കള്‍ക്കിടയില്‍ ഷക്കീല തരംഗമായിരുന്നു. അവസാനം കൂടെയുണ്ടായിരുന്നവര്‍ എല്ലാം കവര്‍ന്നെടുത്ത് അവരെ തനിച്ചാക്കി’- രാജീവ് പറഞ്ഞു. സിനിമയുടെ ഭാഗമായി ഷക്കീലയോട് നേരിട്ട് സംസാരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും രാജീവ് പറഞ്ഞു. ‘റിച്ച സംസാരിച്ചു കഴിഞ്ഞു. അവര്‍ നന്നായി തയ്യാറെടുത്തിട്ടുണ്ട്. ഞാന്‍ റിച്ചയില് നിന്നും സംവിധായകനില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് തയ്യാറെടുക്കുകയാണ്’- രാജീവ് കൂട്ടിച്ചേര്‍ത്തു.