അയോധ്യകുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ ട്രെയിലര്‍ എത്തി. സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച. സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ചുംബനരംഗങ്ങളുമായാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം നവംബര്‍ 15ന് റിലീസ് ചെയ്യും.
‘അര്ജുന് റെഡ്ഡി’, ‘RX 100’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കടുത്ത പ്രണയവും വിരഹവും പ്രമേയമാക്കി എത്തുന്ന മറ്റൊരു സിനിമയാകും ഇതെന്നാണ് പ്രതീക്ഷ.