താരസംഘടനയായ എഎംഎംഎയില്‍ നിന്ന് വേര്‍തിരിഞ്ഞ ഡബ്ല്യുസിസിയില്‍ അംഗമാണെങ്കിലും ചില കാര്യങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത നടി മഞ്ജു വാര്യറാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. താരസംഘനയ്ക്കെതിരെ ഡബ്ല്യുസിസി നിലകൊള്ളുമ്പോള്‍ മഞ്ജു മാറി നില്‍ക്കുന്നത് എന്തുകൊണ്ടെന്ന് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.
അവളോടൊപ്പം എന്ന നിലപാടില്‍ മഞ്ജു വാരിയര്‍ ഇപ്പോഴുമുണ്ടെന്നും എന്നാല്‍ ചിലകാര്യങ്ങളില്‍ ഭാഗമാകാന്‍ അവര്‍ക്ക് താല്പര്യമില്ലെന്നുമാണ് താരം നല്കുന്ന വിശദീകരണം. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റിമയുടെ വെളിപ്പെടുത്തല്‍.
അവളോടൊപ്പം എന്ന നിലപാടില്‍ മഞ്ജു വാരിയര്‍ ഇപ്പോഴുമുണ്ടെന്നും റിമ പറയുന്നു. ‘പക്ഷേ സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍ സ്ട്രക്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്പര്യമില്ലായിരിക്കും.’റിമ വ്യക്തമാക്കി.