ആരുമില്ലാതാവുമ്പോള്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നലാണ് യഥാര്‍ഥ സൗഹൃദം. യൂട്യൂബില്‍ ട്രെന്‍ഡായി മുന്നേറിക്കൊണ്ടിരിക്കുന്ന കാറ്റ് എന്ന ഹ്രസ്വചിത്രത്തിനും പറയാനുള്ളത് അത്തരമൊരു സൗഹൃദമാണ്. നാന്‍സി തന്നേക്കുറിച്ചുള്ള ഏറ്റവും വലിയ സത്യം ജോണിനോട് തുറന്നുപറയുന്ന ആ രാത്രിയിലെ ഒരു ഇരുപതു മിനിട്ടാണ് ഈ ഹ്രസ്വചിത്രം. രണ്ടു വര്‍ഷത്തെ ചോദ്യങ്ങളുമായി നാന്‍സിയെ കാണാന്‍ ചെന്ന ജോണ്‍ ഒടുവില്‍ പറയുന്നത് ‘ ഇവളാണ് പെണ്ണ്’ എന്നാണ്.
തന്റെ രോഗത്തെക്കുറിച്ചുള്ള ആ സത്യം സ്വന്തം അച്ഛനെ എങ്ങനെ അറിയിക്കുമെന്ന ഉത്ക്കണ്ഠ അവള്‍ക്കുണ്ടായിരുന്നു. ഒപ്പം എല്ലാവരാലും വെറുക്കപ്പെടുമോ എന്ന ആശങ്കയും. പക്ഷേ ജീവിക്കണം എന്ന നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ് കാറ്റില്‍ എന്ന ഹ്രസ്വചിത്രം പറയുന്നത്.
ശക്തമായ സുഹൃദ്ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ മുന്നേറുന്ന കഥയാണ് കാറ്റിലേത്. നാന്‍സി, ജോണ്‍ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തേ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ സഞ്ചാരം. ആന്‍ സലീം, ആരോണ്‍ ജൂലിയസ് പുന്നന്‍ എന്നിവരാണ് നാന്‍സിയേയും ജോണിനേയും അവതരിപ്പിച്ചിരിക്കുന്നത്. സജാസ് മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 3 ദിവസം കൊണ്ട് ആറ് ലക്ഷത്തിലേറെ കാഴ്ചക്കാരുമായി യൂ ട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.
<iframe width=”729″ height=”410″ src=”https://www.youtube.com/embed/X0lXytdjzQo” frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>