നയന്‍താര വീണ്ടും വെള്ളിത്തിരയിലേക്ക്. തമിഴ്നടന്‍ ശിവകാര്‍ത്തികേയന്റെ നായികയായാണ് താരം എത്തുന്നത്. രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരുത്തുറ്റ വേഷമാണ് നയന്‍താര കൈകാര്യം ചെയ്യുക.
അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ മികച്ച വേഷങ്ങളാണ് നയന്‍താരയെ തേടിയെത്തിയത്. വളരെ മികച്ച പ്രകടനമാണ് താരം ഇതിലൂടെ കാഴ്ച വെച്ചത്. എന്നാല്‍ പുതിയ സിനിമയില്‍ രജനികാന്ത് നായകനായ മന്നനില്‍ വിജയശാന്തി അവതരിപ്പിച്ച കഥാപാത്രത്തെ പോലുള്ളതായിരിക്കും നയന്‍താരയുടെയും വേഷം എന്നാണ് റിപ്പോര്‍ട്ട്. സിനിമയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.