മീ ടൂവില്‍ നടന് ഹൃതിക് റോഷനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം കങ്കണ റണാവത്. ഹൃതികിനൊപ്പം ആരും ജോലി ചെയ്യരുതെന്നും. മീ ടു ക്യാംപെയിന്റെ പശ്ചാത്തലത്തില്‍ ഹൃത്വിക്കും ശിക്ഷിക്കപ്പെടണമെന്ന് കങ്കണ തുറന്നടിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഹൃത്വിക് റോഷനെതിരെ കങ്കണ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഭാര്യമാരെ ട്രോഫികളായും ചെറുപ്പക്കാരികളെ വെപ്പാട്ടികളായും കൊണ്ടു നടക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. ഹൃത്വിക് റോഷനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്. സംവിധായകന് വികാസ് ബാഹലിനെതിരെയുള്ള ആരോപണങ്ങളോടുള്ള പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ഹൃത്വികിനെതിരെയും കങ്കണ ആഞ്ഞടിച്ചത്.
മുന്‍പും ഹൃത്വിക് റോഷനെതിരെ മുന്‍പും കങ്കണ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. താനും ഹൃത്വിക് റോഷനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും തന്റെ ഇ-മെയിലുകളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കങ്കണ മുംബൈ പോലീസിന് പരാതി നല്‍കിയിരുന്നു. പൊതുപരിപാടികളും അഭിമുഖത്തിലും ഹൃത്വികിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ കങ്കണയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഹൃത്വിക് റോഷന് രംഗത്തെത്തിയിരുന്നു. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചതാകാമെന്നും കങ്കണയ്ക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി ഹൃത്വിക് റോഷനും പരാതി നല്‍കിയിരുന്നു. ചിത്രങ്ങള്‍ കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന ഹൃത്വികിന്റെ വാദങ്ങള്‍ക്ക് പിന്നാലെ ഇരുവരും ഒന്നിച്ചു നില്ക്കുന്ന ചിത്രവുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്തു വരികയും ചെയ്തിരുന്നു.
ക്വീന്‍ സംവിധായകനെതിരെ ഗോവയില്‍ ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വികാസ് ബാഹല്‍ തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി ഒരു യുവതി രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെയാണ് കങ്കണയും ബാഹലിനെതിരെ തുറന്നടിച്ചത്. ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് വികാസിന് പങ്കാളിത്തമുള്ള ഫാന്റം ഫിലിം കമ്പനി പിരിച്ചുവിട്ടിരുന്നു. മോശം പെരുമാറ്റം വികാസ് ബാഹല്‍ തന്നോട് വളരെ മോശം പെരുമാറ്റമാണ് നടത്തിയിരുന്നതെന്നും തന്നെ ബലമായി ആലിംഗനം ചെയ്യാറുണ്ടെന്നും കങ്കണ വെളിപ്പെടുത്തിയിരുന്നു.