നടന് കലാഭവന്‍ മണിക്ക് സംഭവിച്ചത് എന്താണെന്ന് അന്വേഷണ സംഘം തുറന്നു പറയണമെന്നാവശ്യവുമായി സംവിധായകന് വിനയന് രംഗത്ത്. സിബിഐ ആയാലും പോലീസായാലും താരത്തിന് എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയാന്‍ മനസ് കാണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് വിനയന് അഭിപ്രായം തുറന്നു പറഞ്ഞത്.
ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചിത്രീകരിച്ച ക്ലൈമാക്സ് തന്റെ യുക്തിക്കനുസരിച്ച് ഒരുക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു കണ്ട് സിബിഐ തന്നെ വിളിച്ചു ചോദിക്കുകയും ചെയ്തതു വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മണിക്കു യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യം അറിയാന്‍ മണിയുടെ ആരാധകര്‍ക്ക് അവകാശമുണ്ട്. സിബിഐ കേസ് അവസാനിപ്പിക്കാത്തതില്‍ സങ്കടമുണ്ടെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.
വാസന്തിയും ലക്ഷ്മിയും ഇറങ്ങിയ സമയത്ത് സൃഷ്ടിച്ച ഓളമാണ് ഇന്ന് ചാലക്കുടിക്കാരന്‍ ചങ്ങാതിയ്ക്ക് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ ദിവസവും കഴിയും തോറും കളക്ഷന്‍ കൂടി വരുന്നതായാണ് തീയ്യേറ്ററുകളില്‍ നിന്നുള്ള പ്രതികരണം. മണിയുടെ സഹോദരനും ബന്ധുക്കളും ഇതുവരെ ചിത്രം കണ്ടിട്ടില്ല. അവര്‍ക്ക് അതിന് സാധിക്കില്ലെന്നാണു പറഞ്ഞത്. പ്രേക്ഷകര്‍ ഏറ്റെടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി തമിഴ്, കന്നഡ ഭാഷകളില്‍ റീമേക്ക് ചെയ്യുമെന്നും വിനയന് പറഞ്ഞു.